ആരോപണം അടിസ്ഥാനരഹിതം.. നിയമപരമായി നേരിടും.. വിശദീകരണവുമായി ഷാന്‍ റഹ്മാന്‍…
കൊച്ചിയില്‍ സംഗീതനിശ സംഘടിപ്പിച്ചതു വഴി 38 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ളതാണെന്നും ഷാനും ഭാര്യ സൈറ ഷാനും പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും താന്‍ നല്‍കിയ പരാതി അട്ടിമറിക്കാനാനും തന്നെ താറടിക്കാനും ആണ് നിലവിലത്തെ പരാതി നല്‍കിയതെന്നും ഷാന്‍ വ്യക്തമാക്കി. സംഗീത നിശ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിജു തന്നെ വഞ്ചിച്ചെന്നും ഷാന്‍ റഹ്‌മാന്‍ പറയുന്നു. നിയമപരമായി പരാതിയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കുറിപ്പും ഷാന്‍ പങ്കുവച്ചിട്ടുണ്ട്.
ജനുവരി 15ന് കൊച്ചിയില്‍ നടന്ന ‘ഉയിരേ? ഷാന്‍ റഹ്മാന്‍ ലൈവ് ഇന്‍ കണ്‍സേര്‍ട് പരിപാടിയുടെ സംഘാടകരായ നിജുവിന്റെ സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത തുക നല്‍കാതെ വഞ്ചിച്ചു എന്നാണ് കേസ്.