സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സാമ്പത്തിക ആരോപണം നിഷേധിച്ച് ഷാന്‍ റഹ്മാന്‍…

സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ തെളിവ് പുറത്ത് വിട്ട് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. പാര്‍ട്ട്ണര്‍ എന്ന നിലയില്‍ ഷോയുടെ ഭാഗമാകാന്‍ 25 ലക്ഷം രൂപ നിജുരാജ് വാഗ്ദാനം ചെയ്തു. ആകെ നല്‍കിയത് 5 ലക്ഷം രൂപയാണ്. അത് ഭീഷണിപ്പെടുത്തി തിരികെവാങ്ങിയെന്നും ഷാന്‍ റഹ്മാന്‍ പറഞ്ഞു.

വിഷയത്തില്‍ ഡിജിറ്റല്‍ തെളിവുകളടക്കമാണ് ഷാന്‍ പുറത്ത് വിട്ടത്. നിജുരാജ് പരിപാടിയുടെ പാര്‍ട്ണര്‍ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. പരിപാടിയുടേതായി പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളിലെല്ലാം നിജുരാജിന്റെ കമ്പനിയുടെ പേര് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു കരാറില്‍ ഏര്‍പ്പെടേണ്ട കാര്യം ആവശ്യപ്പെടുമ്പോള്‍ അത് നിരന്തരം വിസമ്മതടക്കം വെളിവാക്കുന്ന വാട്‌സാപ്പ് ചാറ്റുകളും ഷാന്‍ പുറത്ത് വിട്ടു.

Related Articles

Back to top button