ഇത് കേരളം, ഇവിടെ നിയമം വേറെ.. ലക്ഷദ്വീപില്‍നിന്നുള്ള വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം….

തിരുവനന്തപുരത്ത് വീണ്ടും വിദ്യാര്‍ത്ഥിക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമെന്ന് പരാതി. യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. കോളേജ് യൂണിറ്റ് അംഗം ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം പാളയത്തെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് ക്രൂരമായി വിചാരണ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. മ്യൂസിയം പൊലീസിനാണ് പരാതി നല്‍കിയത്.

ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ചെവിക്കാണ് പരിക്കേറ്റത്. ജാതി വിളിച്ച് അധിക്ഷേപിച്ചെന്നും മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും വിദ്യാര്‍ഥി പറഞ്ഞു.ലക്ഷദ്വീപില്‍ നിന്നുള്ളയാളാണ് ഞാന്‍. യൂണിറ്റ് കമ്മിറ്റിക്കെതിരെ നില്‍ക്കാന്‍ പാടില്ല. ഇത് കേരളമാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ വേറെ നിയമമാണ്. അതിനെതിരെ നില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് ഇടിച്ചത്’, വിദ്യാര്‍ത്ഥി പറഞ്ഞു.

Related Articles

Back to top button