എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടീന് നേരെ ആക്രമണം.. തല അടിച്ച് പൊട്ടിച്ചു…
എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നന്ദന്‍ മധുസൂദനന്റെ വീടിന് നേരെ ആക്രമണം. അക്രമികള്‍ നന്ദന്റെ തലക്ക് കമ്പിവടി കൊണ്ട് അടിച്ചു. രണ്ട് പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
നേരത്തെയും നന്ദന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു.അന്ന് വീടിന് മുന്നിൽ നിർത്തിയിട്ട വാഹനം അടിച്ചു തകർക്കുകയും ചെയ്തിരുന്നു.തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ നന്ദനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.