ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്..

ആലപ്പുഴ: മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്.
രക്തസാക്ഷിത്വത്തെ അപമാനിച്ചാൽ ചുട്ട മറുപടി നൽകുമെന്ന് ശിവപ്രസാദ് പറഞ്ഞു. കോൺഗ്രസിൻ്റെ അണികളുടെ വോട്ടുറപ്പിക്കാൻ സ്വന്തം അനുജൻ്റെ രക്തസാക്ഷിത്വത്തെ തള്ളി പറയുകയാണ് ജി സുധാകരനെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ഗുണ്ടകളാണെന്ന സുധാകൻ്റെ പരാമർശത്തിനെതിരെയാണ് ശിവപ്രസാദ് പ്രതികരിച്ചത്.



