ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ നേതാവിന് മര്‍ദ്ദനം… ആക്രമണത്തിന് പിന്നിൽ…

brennan college crime news

ബ്രണ്ണന്‍ കോളേജിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന അരാജക പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് എസ്എഫ്‌ഐ ബ്രണ്ണന്‍ കോളേജ് യൂണിറ്റ് കമ്മിറ്റി. കഴിഞ്ഞ ദിവസം ക്യാമ്പസില്‍ സംഘര്‍ഷമുണ്ടാക്കിയ എബിവിപി, ബിഗ് ബി സംഘം ഒരുകാരണവുമില്ലാതെയാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി താരാനാഥിനെ മാരകമായി ആക്രമിച്ചതെന്നും സംഘടന ആരോപിച്ചു.

തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ താരാനാഥിനെ ആക്രമിച്ചത്. താരാനാഥിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോളേജില്‍ വെള്ളിയാഴ്ച നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ചത്തെ സംഭവവും നടന്നത്. ധര്‍മ്മടം പൊലീസ് കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച കോളേജ് യൂണിയന്‍ സംഘടിപ്പിച്ച വാലന്റൈന്‍ ദിനാഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായിരുന്നു. എബിവിപി, ബിഗ് ബി എന്ന വിദ്യാര്‍ത്ഥി സംഘവും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

Related Articles

Back to top button