പാങ്ങോട് മന്നാനിയ കോളേജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം..പരുക്ക്…

തിരുവനന്തപുരം പാങ്ങോട് മന്നാനിയ കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. വിജയാഹ്ലാദപ്രകടനത്തിന് നേരെ എസ്എഫ്ഐ ആക്രമണം നടത്തുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ സംഘർഷത്തിന് തുടക്കമിട്ടത് കെഎസ്‌യു ആണെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പരിക്കേറ്റവരുമായി കെഎസ്‌യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവാണ് വിജയിച്ചത്. ഈ ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സംഘർഷം. ആഹ്ലാദ പ്രകടനത്തിനിടെ തങ്ങളുടെ കൊടിതോരണങ്ങളും ഫ്‌ലക്‌സും കെഎസ്‌യു പ്രവർത്തകർ തകർത്തതായി എസ്എഫ്‌ഐ ആരോപിച്ചു. എന്നാൽ വിജയാഹ്ലാദപ്രകടനത്തിനു നേരെ എസ്എഫ്ഐ മനപൂർവ്വം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്കും മൂന്ന് കെഎസ്‌യു പ്രവർത്തകർക്കും ഒരു പൊലീസുകാരനുമാണ് പരിക്കേറ്റത്.

Related Articles

Back to top button