ഷാഫി പറമ്പിലിനെതിരെ വടകരയിൽ ഫ്ലക്സ് ബാനർ..’കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’…

ഷാഫി പറമ്പിൽ എംപിയുടെ ഓഫീസിന് മുന്നിൽ ഫ്ലക്സ് ബാനർ സ്ഥാപിച്ച് എസ്എഫ്ഐ പ്രവർത്തകർ.ഇന്ന് രാത്രിയിലാണ് ഫ്ളക്സ് സ്ഥാപിച്ചത്. മുദ്രാവാക്യം വിളികളോടെയെത്തിയ എസ്എഫ്ഐ പ്രവർത്തകർ ബാനർ സ്ഥാപിക്കുകയായിരുന്നു. വടകര ഏരിയ കമ്മിറ്റിയുടെ പേരിലാണ് ഫ്ലെക്സ് സ്ഥാപിച്ചത്. 15ഓളം എസ്എഫ്ഐ പ്രവർത്തകരാണ് ഓഫീസിന് മുന്നിൽ എത്തിയത്. ‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’.എന്നാണ് ഫ്ളക്സിൽ കുറിച്ചിരിക്കുന്നത്.

Related Articles

Back to top button