‘പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുക’..‘വാണ്ടഡ്’ പോസ്റ്ററുമായി എസ് എഫ് ഐ പ്രതിഷേധം

ലൈംഗികപീഡനക്കേസില്‍ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധവുമായി എസ് എഫ് ഐ എടക്കാട് ഏരിയാ കമ്മിറ്റി. രാഹുലിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരിക്കുന്ന ഘട്ടത്തിലാണ് എത്രയും വേഗം എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ് ഐ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിന്റെ വീഡിയോ സൈബറിടത്ത് വൈറലാണ്.

രാഹുലിന്റെ ഫോട്ടോ പതിപ്പിച്ച്, വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി എടക്കാട് ടൗണിലാണ് എസ് എഫ് ഐ പ്രതിഷേധം നടത്തിയത്. ഇതിന്റെ വീഡിയോ എസ്എഫ്ഐ കണ്ണൂർ ഡിസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

‘പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്യുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് എസ് എഫ് ഐ എടക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കാട് ടൗണിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാഹുലിന്റെ ചിത്രം കോഴിക്കൂട്ടിൽ വച്ചിരിക്കുന്നതും പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം.

Related Articles

Back to top button