വീട്ടിലേക്ക് അതിക്രമിച്ച്കയറി 14 വയസുകാരിയെ ലൈംഗികാതിക്രമം നടത്തി..70 വർഷം കഠിനതടവ് വിധിച്ച് കോടതി…

മലപ്പുറം വണ്ടൂരിൽ 14 വയസുകാരിയെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പല തവണ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അൽഅമീനെയാണ് (36) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2020 ഒക്ടോബര്‍ 09, നവംബര്‍ 13 എന്നീ രണ്ട് ദിവസങ്ങളിലാണ് പ്രതി കുറ്റകൃത്യം ചെയ്തത്. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Related Articles

Back to top button