ജ്യൂസിൽ മദ്യം കലർത്തി ലൈംഗികാതിക്രമം..പ്രതിക്ക് 12 വർഷം കഠിന തടവ്..

ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 12 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ. വീട്ടിൽ സത്കാരമുണ്ടെന്ന് പറഞ്ഞ് താമസ സ്ഥലത്തെത്തിച്ച ശേഷമായിരുന്നു പീഡനം. പെരിന്തൽമണ്ണ സ്വദേശി ജോൺ പി ജേക്കബി (42) നാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷ വിധിച്ചത്.കൂടെ ജോലിചെയ്തിരുന്ന ജീവനക്കാരിയെ താമസ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. 2021ൽ പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് വിധി. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന പ്രതി, യുവതിയെ സത്കാരം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

Related Articles

Back to top button