വിദേശത്ത് ജോലി..മാനസികമായി തകര്‍ന്ന 16കാരി തുറന്നുപറഞ്ഞത് ഡോക്ടറോട്; അച്ഛനെതിരെ…

നാദാപുരം വളയത്ത് പതിനാറുകാരിയായ മകളെ പിതാവ് ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. 2023 മുതല്‍ ഇയാള്‍ മകളോട് ലൈംഗികാതിക്രമം നടത്തി എന്നാണ് പൊലീസിന് ലഭിച്ച പരാതി. തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി ചികിത്സ തേടിയിരുന്നു. കൗണ്‍സിലിങ് നല്‍കുന്നതിനിടെ ഡോക്ടറോടാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പൊലീസില്‍ ഡോക്ടര്‍ തന്നെയാണ് വിവരം കൈമാറിയത്.

പെണ്‍കുട്ടിയുടെ പിതാവ് നിലവില്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. അതിന് മുന്‍പ് അമ്മയും സഹോദരനും വീട്ടില്‍ ഇല്ലാത്ത സമയങ്ങളിലാണ് പിതാവ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകി. ഇയാളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button