രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന പരാതി… പീഡനശ്രമം ഫോർട്ട്‌ കൊച്ചിയിലെ ലൊക്കേഷനിൽവെച്ച്…

എറണാകുളം:സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനുവരി 9ന് ഫോർട്ട്‌ കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവനടി നൽകിയ പരാതിയിൽ പറയുന്നത്. ഇടുക്കി എസ്പിയുടെ നിർദ്ദേശ പ്രകാരം എറണാകുളം സെൻട്രൽ പോലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കാരവാനിൽ കയറിയപ്പോഴാണ് നടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നും മാനസിക ആഘാതം കാരണം കൗൺസിലിംഗിന് വിധേയയാകേണ്ടി വന്നെന്നും യുവതി പറയുന്നു. ഒടുവിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മൂന്ന് ദിവസം മുൻപ് എറണാകുളം നോർത്ത് വനിത സ്റ്റേഷനിൽ എത്തി മൊഴി നൽകുകയായിരുന്നു

Related Articles

Back to top button