സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ്…യുവാവിൻ്റെ പരാതി….
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ തന്നെ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയാണ് കോടതി നടപടി. പരാതിക്കാരന്‍ ഉന്നയിച്ച സംഭവം നടന്ന ഹോട്ടല്‍, തിയതി എന്നിവ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
2002 ലാണ് തന്നെ ബംഗളൂരുവിലെ എയര്‍ പോര്‍ട്ട് റോഡിലെ ഹോട്ടലില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഢനം നടത്തിയതെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം. എന്നാല്‍ 2016 ലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്. പരാതി ഫയല്‍ ചെയ്യുന്നതില്‍ 12 വര്‍ഷത്തെ കാലതാമസം ഉണ്ടായി. അതിന് ഒരു ന്യായീകരണവുമില്ലെന്നും കോടതി നിരീക്ഷിച്ചു.