യു​വ​തി​ക്കു​നേ​രെ വീ​ട്ടി​ല്‍കയറി ലൈം​ഗി​കാ​തി​ക്ര​മം..കരുനാഗപ്പള്ളിയിൽ യുവാവ് പിടിയിൽ…

യു​വ​തി​ക്കു​നേ​രെ വീ​ട്ടി​ല്‍ ക​ട​ന്നു​ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. ഭ​ര്‍ത്താ​വ് ജോ​ലി​ക്കു​പോ​യ സ​മ​യ​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ യുവതിയെ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്..കു​ല​ശേ​ഖ​ര​പു​രം കോ​ട്ട​യ്ക്ക​പ്പു​റം ക​ട​വി​ല്‍വീ​ട്ടി​ല്‍ ജോ​മോ​നാ​ണ്​ (29) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​ടു​ക്ക​ള​യി​ല്‍ പാ​ച​കം ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ വീ​ടി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ജോ​മോ​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​യാ​ള്‍ക്കെ​തി​രെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Related Articles

Back to top button