ബസിൽ വെച്ച് വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗികാതിക്രമം….പ്രതി പിടിയിൽ….

താമരശ്ശേരിയിൽ സ്വകാര്യബസിൽ വെച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസ് ആണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബാലുശ്ശേരിയിൽ നിന്നും സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് വിദ്യാർത്ഥിക്കുനേരെ പ്രതി ലൈംഗിക അതിക്രമം നടത്തിയത്. സ്കൂളിൽ എത്തയിശേഷം വിദ്യാർത്ഥി അധ്യാപകരോട് വിവരം പറയുകയായിരുന്നു. കുട്ടി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി മുൻപും സമാനരീതിയിലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാളാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നാണ് പ്രതിയെ വീട്ടിലെത്തി പൊലീസ് പിടികൂടിയത്.

Related Articles

Back to top button