‘ലൈംഗിക ചുവയോടെ പെരുമാറി’.. കെഎസ്ഐഇ എംഡിക്കെതിരെ കേസ്…

കെഎസ്ഐഇ എംഡിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്. ഡോ. ബി ശ്രീകുമാറിനെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. കെഎസ്ഐഇ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
സംഭവത്തില്‍ മ്യൂസിയം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഓഫീസിൽ വച്ച് ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് പരാതി. ബിഎൻഎസ് 75,78 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥയുടെ രഹസ്യ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.


