കാലിഫോർണിയ സ്വദേശിനി വർക്കലയിൽ എത്തിയത്…മസാജിംഗിനിടെ യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം…. പിന്നാലെ….
വർക്കലയിൽ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശി ആദർശാണ് പിടിയിലായത്. ബോഡി മസാജിനിടെയായിരുന്നു അതിക്രമം. ഹെലിപാഡിന് സമീപം പ്രവർത്തിക്കുന്ന
മസാജ് സെൻറ്ററിലെത്തിയ കാലിഫോർണിയ സ്വദേശിനിയാണ് പരാതിക്കാരി. മസാജിംഗിനിടെ ലൈംഗികാതിക്രമം
നടത്തിയെന്നാണ് പരാതി. ഇയാളെ എതിർത്ത യുവതി തൊട്ടുപിന്നാലെ പൊലീസിന് പരാതി നൽകുകയായികുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.