കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം…പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ…

കോട്ടയം: ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ചങ്ങനാശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുന്‍ ജീവനക്കാരനായ പൊന്‍കുന്നം സ്വദേശിയാണ് ജോസഫ് കെ തോമസ്. ഇയാള്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ചെന്നും ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. സംഭവം നടക്കുമ്പോൾ ആശുപത്രിയില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു ജോസഫ് കെ തോമസ്.

Related Articles

Back to top button