നാല് വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം…പ്രതിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് പരാതി…
കൊച്ചി : എറണാകുളത്ത് നാല് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി സിപിഐഎം നേതാവ്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബി കെ സുബ്രമണ്യനെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പരിചയമുള്ള വീട്ടിലെ നാലു വയസുള്ള പെണ്‍കുട്ടിയ്‌ക്കെതിരെയാണ് 56 വയസ്സുള്ള പ്രതി പീഡിപ്പിച്ചത്. കേസ് എടുത്ത് ആറു ദിവസമായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് രക്ഷിതാക്കൾ റിപ്പോർട്ടറിനോട് പറഞ്ഞു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് സിപിഐഎം നേതൃത്വമാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം.


