ഒരു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു.. 3 പേർ അറസ്റ്റിൽ…
ഒരേ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ടയിലെ സീതത്തോടാണ് സംഭവം. മൂന്നു കേസുകളിലായാണ് 3 യുവാക്കളെ ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കൽ വീട്ടിൽ സജു പി ജോൺ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തിൽ ദിപിൻ (23) എന്നിവരാണ് പിടിയിലായത്.
പെൺകുട്ടി പ്രായപൂർത്തിയാവുന്നതിന് മുൻപ് വിവാഹം കഴിക്കുമെന്ന് വാദ്ഗാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയതിന് എടുത്ത ആദ്യകേസിലാണ് മിഥുൻ പിടിയിലായത്. 2024 ഏപ്രിൽ ഒന്നിനും 2025 ജനുവരി 31 നുമിടയിലുള്ള മാസങ്ങളിൽ രാത്രി 12 മണിക്ക് ശേഷം ഫോണിൽ വിളിച്ചുവരുത്തി പെൺകുട്ടിയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടിലെത്തിച്ച് ഇയാൾ നിരന്തരം ലൈംഗിക പീഡനം നടത്തുകയായിരുന്നു.2025 ജൂൺ 25ന് പെൺകുട്ടി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ എത്തി പീഡന വിവരം അറിയിച്ചു. അവിടെ നിന്നാണ് കേസ് ചിറ്റാർ പൊലീസിന് കൈമാറിയത്. അപ്പോഴാണ് പ്രായപൂർത്തിയായതിനു ശേഷം വ്യത്യസ്ത കാലയളവുകളിൽ 2 പേർ കൂടി തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. അങ്ങനെയാണ് സജു പി ജോൺ, ദിപിൻ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.