പെൺവാണിഭ സംഘം പിടിയിൽ..പിടിയിലായത് കൊല്ലം സ്വദേശിയും കൂട്ടാളിയും….
എറണാകുളം കടവന്ത്ര നഗരത്തിലെ ഹോട്ടലിൽ നിന്ന് പെൺവാണിഭ സംഘം പിടിയിൽ. 2 പേർ ആണ് പൊലീസ് കസ്റ്റഡിയിലുള്ളത് . പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയായ കൊല്ലം സ്വദേശി രശ്മി, സഹായി വിമൽ എന്നിവരാണ് പിടിയിലായത്.കടവന്ത്ര പൊലീസാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.ഒരു മാസത്തോളമായി ഇവർ ലോഡ്ജിൽ താമസിച്ച് ഇടപാട് നടത്തുകയായിരുന്നു.പണവുമായി എത്തുന്നവർക്ക് ആവശ്യാനുസരണം പെൺകുട്ടികളെ ലോഡ്‌ജിൽ എത്തിച്ച് നൽകുകയായിരുന്നു ഇവർ .കേസിൽ ലോഡ്ജ് ഉടമയും പ്രതിയാകുമെന്ന് പോലീസ് അറിയിച്ചു.




