തിരുവനന്തപുരം നഗരത്തിലും രക്ഷയില്ല! കോർപ്പറേഷൻ പരിധിയിൽ മെയ് മുതൽ ഇത് വരെ വെടിവെച്ച് കൊന്നത് 134 കാട്ടുപന്നികളെ

തലസ്ഥാന നഗരത്തിലും കാട്ടുപന്നി ശല്യം. കഴിഞ്ഞ ദിവസം ശ്രീകാര്യത്തിന് സമീപം കണ്ട കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി അപകടമുണ്ടായിരുന്നു. പരിക്കേറ്റ നിലയിൽ സമീപത്തെ കാട്ടിൽ കണ്ടെത്തിയ പന്നിയെ പിന്നീട് വനം വകുപ്പും നാട്ടുകാരും പരിശോധനയ്ക്കെത്തിയപ്പോൾ കാണാതായി. ഏത് വാഹനമാണ് ഇടിച്ചതെന്ന് അറിയില്ലെന്നും പ്രദേശത്ത് അടുത്തിടെയായി കാട്ടുപന്നി ശല്യമുണ്ടെന്നും നാട്ടുകാർ പറയുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ജില്ലയിൽ ഇതുവരെ 700 കാട്ടുപന്നികളെ കൊന്നതായാണ് കണക്ക്. 2025 മെയ് 31 മുതൽ നാളിതുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം 134 കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്



