അതി ശക്തമായ മഴ… വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നിരോധനം… ലംഘിച്ചാൽ കർശന ശിക്ഷ…

ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി നടത്തുന്ന ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉൾപ്പടെയുള്ള എല്ലാ വിധ വിനോദസഞ്ചാര പ്രവർത്തനങ്ങളും കർശനമായും തടയും.

വീഴ്ച വരുത്തന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവർ, സ്ഥാപനയുടമ എന്നിവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കും. വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിരോധിച്ചിട്ടും ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉത്തരവ് ലംഘിച്ച് വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ട് ജീപ്പ് സവാരിയും ജീപ്പ് ട്രക്കിങ്ങും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്.

Related Articles

Back to top button