മാവോയിസ്റ്റ് കമാൻഡർ മദ്വി ഹിദ്മ കൊല്ലപ്പെത്തിന് ശേഷം വീണ്ടും ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു (എഎസ്ആർ) ജില്ലയിലെ മരേഡുമില്ലി വനമേഖലയിൽ ബുധനാഴ്ച വീണ്ടും വെടിവയ്പ്പ് ഉണ്ടായി. ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് കമാൻഡർ മദ്വി ഹിദ്മ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ചൊവ്വാഴ്ചത്തെ ഓപ്പറേഷന്റെ തുടർച്ചയാണ് പുതിയ ഏറ്റുമുട്ടലെന്ന് വിജയവാഡയിൽ നടന്ന പത്രസമ്മേളനത്തിൽ എപി ഇന്റലിജൻസ് എഡിജി മഹേഷ് ചന്ദ്ര ലദ്ദ പറഞ്ഞു.



