പൂജപ്പുര സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച…ലക്ഷങ്ങളുടെ സാധനങ്ങള്‍ മോഷണം പോയി…

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച. സോളാർ പ്ലാൻ്റിൻ്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയി. അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. 300 ബാറ്ററികളിൽ നിന്നാണ് ഇത്തരത്തിൽ മോഷണം നടന്നത്.

നാലു വർഷത്തിനിടെയാണ് മോഷണം എന്ന് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. ജയിൽ വളപ്പിലെ പവർ ലോൺട്രി യൂണിറ്റ് കെട്ടിടത്തിൽ ആണ് മോഷണം നടന്നത്. സൂപ്രണ്ടിൻറെ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button