19കാരിയെ ട്രെയിനിൽ നിന്ന് ചവിട്ടിയിട്ട കേസ്…പൊലീസ് കുറ്റപത്രം സമർപ്പിച്ച്…

തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ 19 വയസുകാരിയെ ചവിട്ടിയിട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മദ്യപിച്ച് പെൺകുട്ടിയെ ആക്രമിച്ച പനച്ചമൂട് സ്വദേശി സുരേഷ് കുമാറാണ് കേസിലെ ഏക പ്രതി.സംഭവം നടന്ന് 60 ദിവസത്തിനുള്ളിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസിലെ ജനറൽ കമ്പാർട്‌മെന്റിൽനിന്നും തിരുവനന്തപുരം സ്വദേശിയായ 19കാരിയെ പ്രതി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. പുകവലി എതിർത്തതിനെ ചൊല്ലിയുണ്ടായ ദേഷ്യമാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്.

ഇക്കഴിഞ്ഞ നവംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ച് കമ്പാർട്‌മെന്റിൽ കയറിയ സുരേഷ് കുമാർ വർക്കല അയന്തി ഭാഗത്തുവെച്ചാണ് പെൺകുട്ടിയെ ട്രെയിനിനു പുറത്തേക്ക് ചവിട്ടി വീഴ്ത്തിയത്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

Related Articles

Back to top button