എംഡിഎംഎ ഉപയോഗിച്ചത് ഉറങ്ങാതിരിക്കാനെന്ന് സീരിയൽ താരം..അന്വേഷണം ഊർജിതമാക്കി…
വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാനായി മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എംഡിഎയുമായി പിടിയിലായ സീരിയൻ നടിയുടെ മൊഴി.ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു കഴിഞ്ഞ ദിവസം പരവൂർ പൊലീസിന്റെ പിടിയിലായത്.ഉറങ്ങാതിരിക്കാനാണ് മയക്ക് മരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്ന് നടി മൊഴി നൽകി.കടയ്ക്കൽ ഭാഗത്തു നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് നടി മൊഴി നല്‍കിയതെങ്കിലും അന്വേഷണം തുടരുകയാണ്.
സിനിമ–സീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനെയും വലയിലാക്കിയതെന്ന് പൊലീസ് അന്വേഷിക്കുന്നു. ഷംനത്തിന്റെ കിടപ്പു മുറിയിലെ മേശയിൽനിന്ന് 1.4 ഗ്രാം എംഡിഎംഎ പൊലീസിന് ലഭിച്ചു.




