മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മായിലിന്റെ പാർട്ടി അംഗത്വം പുതുക്കാൻ നിർദേശം
മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മായിലിന്റെ പാർട്ടി അംഗത്വം പുതുക്കും. അംഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശുപാർശ തള്ളിക്കൊണ്ട് സിപിഐ എക്സിക്യൂട്ടീവിന്റേതാണ് നിർദേശം. കൂടാതെ, അംഗത്വം പുതുക്കി നൽകാൻ ജില്ലാ ഘടകത്തിനോട് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെടുകയും ചെയ്തു.
സിപിഐ നേതാവ് പി രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയെ തുടർന്ന് ആറുമാസത്തേക്ക് ആയിരുന്നു കെഇ ഇസ്മായിലിനെ സസ്പെൻഡ് ചെയ്തിരുന്നത്. പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബമാണ് ആദ്യം രംഗത്തെത്തിയിരുന്നത്. പാർട്ടിയുടെ അച്ചടക്ക നടപടിയിൽ രാജുവിന് മനോവിഷമമുണ്ടെന്ന കുടുംബത്തിൻ്റെ നിലപാടിനൊപ്പം ചേർന്നായിരുന്നു ഇസ്മായിലിൻ്റെ പ്രതികരണം.
നേതൃത്വത്തെ വെട്ടിലാക്കിയ മുതിർന്ന നേതാവിനെതിരെ ജില്ലാ കമ്മിറ്റി നടപടി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന കൗൺസിൽ ഇസ്മായിലിനോട് വിശദീകരണവും തേടിയിരുന്നു. അതിന് പിന്നാലെയാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്


