മുതിര്‍ന്ന ബിജെപി നേതാവ് അഹല്യ ശങ്കര്‍ അന്തരിച്ചു…

മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍ അന്തരിച്ചു. കോഴിക്കോട്ട് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മൂന്ന് തവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. രണ്ട് തവണ ബേപ്പൂര്‍, ഒരു തവണ കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു.

1973 ല്‍ കോഴിക്കോട് കോര്‍പറേഷനിലേക്ക് ജനസംഘം സ്ഥാനാര്‍ത്ഥിയായാണ് ആദ്യമായി മത്സരരംഗത്ത് എത്തിയത്. കോഴിക്കോട് കോര്‍പറേഷനിലേക്കാണ് അവസാനമായി മത്സരിച്ചത്. 2000ത്തിലാണ് ഏറ്റവും ഒടുവിലായി കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിച്ചത്. 1982 അഹല്യ ശങ്കര്‍ ബേപ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ വാജ്പേയിയും എല്‍.എല്‍.കെ അദ്വാനിയും പ്രചാരണത്തിനായെത്തിയിരുന്നു.

Related Articles

Back to top button