വനിത അഭിഭാഷകയെ അതിക്രൂരമായ മര്‍ദിച്ച സംഭവം.. മുതിര്‍ന്ന അഭിഭാഷകനെ സസ്പെന്‍ഡ് ചെയ്ത് ബാര്‍ അസോസിയേഷൻ…
വഞ്ചിയൂരില്‍ വനിത അഭിഭാഷകയെ അതിക്രൂരമായ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ. ശ്യാമിലി ജസ്റ്റിൻ എന്ന അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിലാണ് മുതിര്‍ന്ന അഭിഭാഷകൻ ബെയ്ലിന് ദാസിനെ സസ്പെന്‍ഡ് ചെയ്തത്. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണെന്നും നിയമപരമായ എല്ലാ സഹായവും യുവതിക്ക് നൽകുമെന്നും ബാര്‍ അസോസിയേഷൻ പറഞ്ഞു. സീനിയർ അഭിഭാഷകനെ ബാർ അസോസിയേഷൻ സംരക്ഷിക്കുകയാണെനന്നായിരുന്നു ശ്യാമിലിയുടെ ആരോപണം.
ശ്യാമിലിയുടെ മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകള്‍ കാണാം. കവിളില്‍ ആഞ്ഞടിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്നും മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. ക്രൂരമായി മര്‍ദിച്ചതിന്റെ കാരണം കൃത്യമായി അറിയില്ല എന്നാണ് അഭിഭാഷക പറയുന്നത്. ബെയിലിന്റെ കൂടെ മറ്റൊരു ജൂനിയര്‍ വന്നിട്ടുണ്ടെന്നും അയാള്‍ മുമ്പും ബെയിലിന്റെ കൂടെ ജോലി ചെയ്തിട്ടുള്ളതാണ്. അയാള്‍ ശ്യാമിലി ചെയ്യാത്ത ഒരു കാര്യം ബെയിലിനോട് പരാതിയായി ചെന്ന് പറഞ്ഞിരുന്നു. അതിന്റെ പേരില്‍ ശ്യാമിലിയെ പുറത്താക്കുമെന്ന് ബെയിലിന് പറഞ്ഞിരുന്നു.
പിന്നീട് ഈ വിഷയത്തില്‍ ബെയിലിന് ശ്യാമിലിയോട് ക്ഷമ ചേദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശ്യാമിലി വീണ്ടും ഓഫീസിലേക്ക് പോകുകയായിരുന്നു. പുതിയതായി വന്ന ജൂനിയറിനോട് തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയാന്‍ ബെയിലിനോട് ശ്യാമിലി ആവശ്യപ്പെടുകയും ചെയ്തു. അതാണ് ബെയ്ലിനെ പ്രകോപിപ്പിച്ചത്. അതിക്രമത്തെ തുടര്‍ന്ന് ശ്യാമിലി ബാര്‍ അസോസിയേഷനോട് പരാതി പരാതി നല്‍കിയത്.




