കോളേജ് വിദ്യാർത്ഥികളും യുവാക്കളും ഇരകൾ…സാമൂഹ്യമാധ്യമങ്ങൾ വഴി….
സോഷ്യൽ മീഡിയ വഴി ലഹരി വിൽപ്പന നടത്തിയ യുവാക്കൾ പിടിയിൽ. തോന്നക്കൽ സ്വദേശി നൗഫൽ, അണ്ടൂർ കോണം സ്വദേശി മുഹമ്മദ് മുഹ്സിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്ക് മരുന്ന് വിൽപന നടത്തി വരുന്ന സംഘത്തിലെ രണ്ട് പേരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.