3 യുവാക്കള്‍ പിടിയിൽ..പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന…

നഗരമധ്യത്തില്‍ മലപ്പുറം സ്വദേശികളായ യുവാക്കള്‍ 220 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. മാറാക്കര എടവക്കത്ത് വീട്ടില്‍ ലിബിലു സനാസ്(22), കഞ്ഞിപ്പുറ പുളിവെട്ടിപ്പറമ്പില്‍ അജ്മല്‍ പിപി (25), കരിപ്പോള്‍ കാഞ്ഞിരപ്പലന്‍ മുനവീര്‍ കെപി(24) എന്നിവരെയാണ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് മൊത്തമായി എത്തിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

Related Articles

Back to top button