സല്‍മാന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു…കാരണങ്ങളിതൊക്കെ…
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് സല്‍മാൻ. ബോളിവുഡ് നടൻ സല്‍മാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്‍മെന്റില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളുമായാണ് സല്‍മാൻ ഖാന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ നേരത്തെ തന്നെ വര്‍ദ്ധിപ്പിച്ചിരുന്നു.
ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ബോളിവുഡ് നടൻ സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ ശ്രമമുണ്ടായിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലും ആയത്. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയി സല്‍മാനെ കൊലപ്പെടുത്താൻ 20 ലക്ഷം വാഗ്‍ദാനം ചെയ്‍തിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ആറ് പേര്‍ക്കാണ് സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ പണം വാഗ്‍ദാനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.




