ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് ചെയ്ത ത്….

തിരുവനന്തപുരം: ബാലരാമപുരം തലയൽ ശ്രീ ഭരദ്വാജ ഋഷിശ്വര ശിവക്ഷേത്രത്തിൽ ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട ശേഷം മോഷണ ശ്രമം. ക്ഷേത്രത്തിലെ ഉപദേവത ശ്രീശാസ്താ ക്ഷേത്രത്തിന്‍റെ പൂട്ട് പൊട്ടിച്ച് അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രാത്രി എത്തിയ സെക്യൂരിറ്റി ജീവനക്കാരൻ റൂമിനകത്ത് കയറി കതകടച്ച് കിടന്നുറങ്ങി. രാവിലെ ഉണർന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാരൻ ക്ഷേത്ര ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പുറത്തിറങ്ങിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് മതിൽ ചാടി കടക്കുന്നതും സെക്യൂരിറ്റിക്കാരന്‍റെ റൂം പുറത്ത് നിന്ന് പൂട്ടുന്നതിന്‍റെയും മറ്റും ദൃശ്യങ്ങൾ കണ്ടത്.  ഇതര സംസ്ഥാന തൊഴിലാളിയാണ് മോഷ്ടാവെന്ന് പൊലീസ് സംശയിക്കുന്നു. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button