സെക്യൂരിറ്റി ജീവനക്കാരൻ വെട്ടേറ്റ് മരിച്ചു.. വെട്ടിയത്….
സെക്യൂരിറ്റി ജീവനക്കാരൻ വെട്ടേറ്റ് മരിച്ചു. നിരവധി കേസുകളിൽ പ്രതിയായ സവാദാണ് ആക്രമണം നടത്തിയത്.കാസർഗോഡ് ഉപ്പളയിൽ ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം.പയ്യന്നൂർ സ്വദേശിയായ സുരേഷാണ് മരിച്ചത്. ഉപ്പള ടൗണിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും അർദ്ധരാത്രിയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.ഉപ്പളയിലെ ഫ്ലാറ്റുകളിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.