സുരക്ഷാ ലംഘനം; കുവൈത്തിൽ പുതുവത്സരാഘോഷ വെടിക്കെട്ടുകൾ റദ്ദാക്കി

സുരക്ഷാ ലംഘനങ്ങളും ശരിയായ സുരക്ഷാ അനുമതി ലഭിക്കാത്തതും  കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് നടത്താനിരുന്ന വെടിക്കെട്ടുകൾ നിരോധിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭരണ സ്ഥലങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ ലംഘനങ്ങൾ  കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. കൂടാതെ ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്ന മറ്റ് ലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം.

കുവൈത്തിൽ വെടിക്കെട്ട് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട സുരക്ഷാ അധികൃതരിൽ നിന്ന് ശരിയായ ലൈസൻസ് നേടണമെന്ന് മന്ത്രാലയം ആവർത്തിച്ചു. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കുവൈത്തിൽ വിവിധ പ്രദേശങ്ങളിലായി വെടിക്കെട്ട് ഒരുക്കിയിരുന്നു. മന്ത്രാലയത്തിന്‍റെ നിർദേശത്തെത്തുടർന്ന് വെടിക്കെട്ടുകൾ റദ്ദാക്കിയതായി സംഘാടകരും അറിയിച്ചു.

Related Articles

Back to top button