കോഴിക്കടയുടെ മറവിൽ രഹസ്യ വിൽപ്പന… നാട്ടുകാരുടെ പരാതിയെ തുടർന്ന് പരിശോധന.. പിടികൂടിയത്…
കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പന്തക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മാക്കുനി സ്വദേശി കണ്ണനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. അഞ്ചു പാക്കറ്റ് ലഹരി വസ്തുക്കളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.