നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടരുന്നു

യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടരുന്നു. ആർഎസ്പിയും കോൺഗ്രസും തമ്മിൽ ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. കൊല്ലം സീറ്റ് ആർഎസ്പി ചോദിച്ചെങ്കിലും വിട്ടു കൊടുക്കാനാവില്ലെന്നാണ് കോൺഗ്രസ് അറിയിച്ചത്. ആറ്റിങ്ങൽ, മട്ടന്നൂർ സീറ്റുകൾ വേണ്ടെന്ന് ആർഎസ്പി അറിയിച്ചു. ആറ്റിങ്ങലിന് പകരം വാമനപുരം അല്ലെങ്കിൽ വർക്കലയാണ് ആവശ്യപ്പെടുന്നത്. മടന്നൂരിന് പകരം അമ്പലപ്പുഴ ചോദിച്ചു. ചടയമംഗലവും ആർഎസ്പി ചോദിക്കുന്നുണ്ട്. ഫോർവേഡ് ബ്ലോക്ക് കൊല്ലം ആവശ്യപ്പെട്ടു. ബേപ്പൂരിൻറെ കാര്യത്തിൽ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ പറഞ്ഞു. യുഡിഎഫിന് ജയിക്കാൻ കഴിയാതിരുന്ന സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും പിടിവാശിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

Related Articles

Back to top button