കടുവയ്ക്കായി രാത്രിയും തിരച്ചിൽ…പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം…
പുൽപ്പള്ളി അമരക്കുനിയിലെ കടുവക്കായി രാത്രിയിലും തിരച്ചിൽ തുടർന്ന് വനംവകുപ്പ് ദൗത്യ സംഘം. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടരുന്നത്. ദൗത്യത്തിൻ്റെ ഭാഗമായി തെർമൽ ഡ്രോൺ പറത്തി കടുവയെ നിരീക്ഷിച്ചു വരികയാണ്. കടുവയെ മയക്കുവെടി വെയ്ക്കാൻ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇവിടെവാഹന ഗതാഗതം നിരോധിച്ചു. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.