സീ പ്ലെയിൻ പദ്ധതി….സർവീസ് നടത്താൻ താൽപര്യം അറിയിച്ച് 3 വൻകിട കമ്പനികൾ….ടിക്കറ്റ് നിരക്ക്…
തിരുവനന്തപുരം: സീ പ്ലെയിൻ സര്‍വീസ് നടത്താൻ താല്പര്യം അറിയിച്ച് മൂന്ന് വ്യോമയാന കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിച്ചു. വിദേശ പൈലറ്റുമാര്‍ക്ക് പകരം തദ്ദേശീയരായ പൈലറ്റുമാര്‍ക്ക് പരിശീലനം നല്കി രംഗത്തിറിക്കുന്നതോടെ വൻ തോതിൽ ചെലവ് കുറക്കാനും ടിക്കറ്റ് നിരക്ക് കുറയ്ക്കാനുമാകുമെന്നാണ് കണക്ക് കൂട്ടൽ. സീ പ്ലെയിൻ ആശങ്ക അറിയിച്ച മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ചനടത്തിയ ശേഷമേ കായൽ മേഖലയിൽ സര്‍വീസ് ആരംഭിക്കു എന്നും ഡാമുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തിൽ സര്‍വീസ് നടത്തുകയെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് .