നെടുമങ്ങാട് സിപിഐഎം -എസ്ഡിപിഐ സംഘര്‍ഷം; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

നെടുമങ്ങാട്ട് സിപിഐഎം-എസ്ഡിപിഐ സംഘർഷം. മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു. നിസാം, നാദിർഷ, ഷംനാദ് എന്നിവർക്കാണ് പരിക്കേറ്റത്. നിസാമിന് നെറ്റിയിലും കാൽമുട്ടിനും പരിക്കേറ്റു. ഇവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നെടുമങ്ങാട്- കായ്പാടിയിലാണ് സംഘർഷമുണ്ടായത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്ഡിപി ഐ സ്ഥാപിച്ച ഫ്ളക്സ് ബോർഡിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഫ്ളക്സ് സിപിഐഎം പ്രവർത്തകർ നശിപ്പിച്ചു എന്നാരോപിച്ചാണ് വാക്കേറ്റം തുടങ്ങിയത്. പിന്നീട് ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.



