അന്‍വര്‍ എസ് ഡിപിഐയെ പിന്തുണയ്ക്കണം.. സ്ഥാനാര്‍ഥിയെ തള്ളിയെന്നത് വ്യാജ വാർത്ത…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി എന്നതടക്കമുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായതോടെ പലരും അങ്കലാപ്പിലാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും പ്രചാരണത്തിലും എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി ബഹുദൂരം മുന്നിലാണ്. അവസാനത്തെ അടവുനയം എന്ന നിലയില്‍ ചിലര്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ പുഛിച്ചു തള്ളും എന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു, നാമനിര്‍ദ്ദേശ പത്രിക തള്ളി തുടങ്ങിയ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുടെ അങ്കലാപ്പ് വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ടെന്നും പി കെ ഉസ്മാന്‍ വ്യക്തമാക്കി.അന്‍വര്‍ എസ്ഡിപിഐയെ പിന്തുണയക്കണമെന്നും സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. ഒരു സമ്മര്‍ദത്തിനും എസ്ഡിപിഐ വഴങ്ങില്ല. വിജയിക്കാനാവശ്യമായ രീതിയില്‍ പാര്‍ട്ടി മുന്നോട്ടുപോകും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പോലെ വിലയ്ക്ക് എടുക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല. തീരുമാനം പ്രഖ്യാപിച്ചാല്‍ അതിനകത്ത് നില്‍ക്കുന്ന പാര്‍ട്ടിയാണ് എസ്ഡിപിഐ എന്നും പറഞ്ഞു.