കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ തൊപ്പിയും മാസ്കും ധരിച്ചെത്തി.. മോഷണം..

കൊല്ലം കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ സ്കൂട്ടർ മോഷണം. വീടിന് മുന്നിൽ നിർത്തിയിട്ട ചക്കാലമുക്ക് സ്വദേശിനി രമ്യയുടെ സ്കൂട്ടറാണ് മോഷണം പോയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.
മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. തൊപ്പിയും മാസ്കും ധരിച്ചെത്തിയ മോഷ്ടാവ് സ്കൂട്ടറുമായി കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇയാൾ ഹൈസ്കൂളിന് സമീപമുള്ള മത്സ്യ കച്ചവട സ്ഥാപനത്തിൽ നിന്ന് പണവും മോഷ്ടിച്ചു. അതേസമയം സംഭവത്തിൽ രമ്യയും കുടുംബവും കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.



