ഹെൽമെറ്റ് വെക്കാത്തതിന് ഫോണിലേക്ക് ചലാൻ, ഞെട്ടി ഉടമ

ട്രാഫിക് പൊലീസ് അയച്ച ഒരു ചലാനിലൂടെ മൂന്ന് മാസം മുമ്പ് മോഷണം പോയ സ്കൂട്ടർ കണ്ടെത്തിയിരിക്കുകയാണ് ഉടമ. ഹെൽമെറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിച്ച, കള്ളന്റെ ചിത്രം അടക്കമുള്ള ചെല്ലാൻ ലഭിച്ചതോടെയാണ് മൂന്ന് മാസം പഴക്കമുള്ള കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.
കള്ളന്റെ ചിത്രം സഹിതം വാഹന ഉടമയായ ഫൈസൽ റഹ്മാന്റെ മൊബൈലിൽ ‘ചലാൻ’ എത്തി. ഇതോടെ പ്രതിയുടെ ചിത്രം സോഷ്യൽ മീഡിയയിലും പ്രചരിച്ചു. കഴിഞ്ഞ ജനുവരി 24നായിരുന്നു ഹൈദരാബാദ് സ്വദേശിയായ ഫൈസൽ റഹ്മാന്റെ സ്കൂട്ടർ മോഷണം പോയത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ വാഹനത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. ഏപ്രിൽ ഏഴിന് ഫൈസലിന്റെ ഫോണിലേക്ക് ചലാൻ സന്ദേശം എത്തിയത്. തുടർന്ന് യുവാവ് ചലാൻ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.




