ആലപ്പുഴയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം…
ആലപ്പുഴ ചേർത്തലയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് സ്വദേശി രവീന്ദ്രൻ (68) ആണ് മരിച്ചത്.ചേർത്തല പൂത്തോട്ട പാലത്തിന് സമീപം രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. രവീന്ദ്രൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അതേസമയം പെരുമ്പാവൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മംഗലത്തു നട സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. എതിർ ദിശയിൽ അമിത വേഗത്തിൽ വന്ന ബൈക്കുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.