കൊല്ലത്ത് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു…റോഡിൽ വീണ യുവാവ്…

കൊല്ലം:കൊല്ലം ആയൂരിൽ നിയന്ത്രണം വിട്ടു വീണ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചു. സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ ചെറുവേക്കൽ സ്വദേശി എബിനെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്‍റെ പരിക്ക് ഗുരുതരമല്ല. ആയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്താണ് രാവിലെ അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് പോയ സ്കൂട്ടർ ഓരോ വാഹനങ്ങളെയായി മറികടന്ന് വരികയായിരുന്നു.
ഇതിനിടെ വളവിൽ വെച്ച് സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് എബിൻ റോഡിൽ വീണു. തുടർന്ന് എതിരെ എത്തിയ കാർ സ്കൂട്ടിൽ ഇടിക്കുകയായിരുന്നു. എതിരെ നിന്നും വന്ന കാര്‍ സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചാണ് നിന്നത്. റോഡിലേക്ക് വീണ എബിൻ തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കാറിലും പിന്നിൽ നിന്നും വന്ന ലോറിയിലും ഇടിക്കാത്തതിനാലാണ് വലിയ പരിക്കുകളേല്‍ക്കാതെ എബിൻ രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അമിതവേഗതിയിൽ സ്കൂട്ടര്‍ എത്തുന്നതും വളവിൽ വെച്ച് മറിയുന്നതും കാറിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Related Articles

Back to top button