ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു.. വ്യാപാരിക്ക് ദാരുണാന്ത്യം…

ഇറക്കമിറങ്ങുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.അപകടത്തിൽ വ്യാപാരിക്ക് ദാരുണാന്ത്യം. പുതിയങ്ങാടി സ്വദേശി സെയ്ദ് നാജി ആണ് മരിച്ചത്.കോഴിക്കോട് കൂടരഞ്ഞിയിൽ ഇറക്കം ഇറങ്ങവേ നിയന്ത്രണം വിട്ട സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു.

​ഗുരുതരമായി പരിക്കേറ്റ സെയ്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർ‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related Articles

Back to top button