‘തെരുവിലെ പശുക്കൾക്ക് ഗോശാലകൾ വേണം..സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം’..
സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. സനാതന ധർമ്മം വരും തലമുറയെ പഠിപ്പിക്കണമെന്ന് ഗവർണർ പറഞ്ഞു.
കശ്മീർ മുതൽ കന്യാകുമാരി വരെ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നു. തെരുവിലെ പശുക്കൾക്ക് ഗോശാലകൾ വേണം. ഇതിന് ഒരുപാട് സഹായം ലഭിക്കും. ക്ഷേത്ര ദേവസ്വങ്ങൾ ഇവ നിർമിക്കാൻ മുൻകൈ എടുക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ പരിപാടിയിലായിരുന്നു പരാമർശം.