സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് തന്നെ.. വേദി ഷൊർണൂരിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം…

2025ലെ കേരള സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് തന്നെ നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫിസ് ആണ് തീരുമാനം അറിയിച്ചത്. നവംബർ 7 മുതൽ 10 വരെയാണ് കേരള സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.

മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, പാലക്കാട് ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, ജില്ല കലക്ടർ എന്നിവർ നടത്തിയ ചർച്ചക്ക് ശേഷമാണ് വേദി മാറ്റേണ്ടെന്ന് തീരുമാനിച്ചത്. കൂടുതൽ സൗകര്യം മുൻനിർത്തിയാണ് പാലക്കാട് ടൗണിൽ തന്നെ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഒഴിവാക്കാനായി സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് നിന്ന് ഷൊർണൂരിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ ആലോചിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ശാസ്ത്രോത്സവത്തിൻറെ സംഘാടകസമിതി കൺവീനറായി സ്ഥലം എം.എൽ.എയെ നിയമിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് ഷൊർണൂരിലേക്ക് മാറ്റുന്നതെന്നായിരുന്നു മാധ്യമ വാർത്ത. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ സംഘാടകസമിതി യോഗം ചേർന്നത്.

Related Articles

Back to top button